ചരിത്രത്തില്‍ ആദ്യമായി കശ്മീരില്‍ വനിതാ ചീഫ് ജസ്റ്റിസായി ഗീത മിത്തലിനെ നിയമിച്ചു

ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ചീഫ് ജസ്റ്റിസിന്റെ നിയമനം. ജസ്റ്റിസ് ഗീത മിത്തലിനെയാണ് ചീഫ് ജസ്റ്റിസായി സര്‍ക്കാര്‍ നിയമിച്ചത്. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ഗീത മിത്തലിനെ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്.

2017 ഏപ്രിലിലാണ് ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ഗീത മിത്തല്‍ ചുമതലയേറ്റത്. ഗവര്‍ണര്‍ ഭരണം നിലനില്‍ക്കുന്ന കശ്മീരില്‍ ചീഫ് ജസ്റ്റിസായിട്ട് ജൂലൈ 16ന് ചേര്‍ന്ന കൊളീജിയമാണ് ജസ്റ്റിസ് ഗീതയെ നിയമിച്ചത്. സമൂഹത്തിന് വേണ്ടി ഏറെ സംഭാവനകള്‍ നല്‍കിയ ഗീത മിത്തലിന് 2018ല്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ നാരി ശക്തി പുരസ്‌കാര്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

Top