സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ബഡ്ജറ്റിനെ ബാധിക്കുമെന്ന് ഗീതാ ഗോപിനാഥ്

Geetha-gopinath

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ബഡ്ജറ്റിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കിട്ടിത്തുടങ്ങാന്‍ ആറ് മാസം സമയം വേണമെന്നും, സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ ആറ് മാസമെടുക്കും, അതിനാല്‍ ചെലവ് ചുരുക്കണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

നേരത്തെ, സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഗീതാ ഗോപിനാഥ് തുറന്നു സമ്മതിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് ബാധ്യതയായിരിക്കുകയാണെന്നും, സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി.

അതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

Top