ജിഡിപി നിരക്ക് കുറഞ്ഞു; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജി.ഡി.പി. നിരക്ക് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ജിഡിപിയില്‍ 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 12 കോടി ആളുകള്‍ക്ക് ജോലി നഷ്ടമായി, 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി തുടങ്ങിയ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.

कोविड के ख़िलाफ़ मोदी सरकार की 'सुनियोजित लड़ाई' ने भारत को मुसीबतों की खाई में धकेल दिया:

1. GDP में 24% की ऐतिहासिक कमी
2. 12 करोड़ नौकरियाँ खोयीं
3. 15.5 लाख करोड़ अतिरिक्त तनावग्रस्त क़र्ज़
4. विश्व में कोविड के सर्वाधिक दैनिक केस-मौतें

लेकिन GOI व मीडिया कहें ‘सब चंगा सी’।
— Rahul Gandhi (@RahulGandhi) September 12, 2020

‘കോവിഡിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ ഇന്ത്യ ജി.ഡി.പി. കുറവിന്റേയും ജോലി നഷ്ടത്തിന്റേയും സാമ്പത്തിക ബാധ്യതകളുടേയും കൂടിയ കോവിഡ് മരണ നിരക്കിന്റേയും അഗാധമായ കുഴിയിലേക്ക് വീണിരിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും എല്ലാം നല്ലതാണ്’.- രാഹുല്‍ ട്വീറ്റ് ചെയ്തു.

Top