GDP data to show economy racing, realities less rosy

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടന അതിവേഗപാതയിലാണെന്ന് ജിഡിപി കണക്കുകള്‍. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ ജിഡിപിയില്‍ 7.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ജൂലായ് സപ്തംബര്‍ പാദത്തില്‍ 7.4 ശതമാനമായിരുന്നു വളര്‍ച്ച.

അതേസമയം ഇതെങ്ങനെ സാധ്യമാകുന്നുഎന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍കയറ്റുമതി, നിക്ഷേപം, കമ്പനികള്‍ക്കുള്ള ഓര്‍ഡറുകള്‍ എന്നിവയിലൊന്നും കാര്യമായ നേട്ടമില്ലാതെ രാജ്യത്തിന്റെ വളര്‍ച്ച എങ്ങനെ സാധ്യമാകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

രാജ്യത്തെ കയറ്റുമതി 13 മാസമായി താഴേയ്ക്കാണ്. വരള്‍ച്ചയും ശമ്പളവര്‍ധനവിലെ അപര്യാപ്തതയും ഗ്രാമീണ മേഖലയിലെ ഉപഭോഗത്തില്‍ കാര്യമായ ഇടിവാണുണ്ടാക്കിയിട്ടുള്ളത്.

വില്പന കുറഞ്ഞതിനാല്‍ 30 ശതമാനം ഉത്പാദനം കമ്പനികള്‍ കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പ്ലാന്റുകള്‍ തുടങ്ങുന്നതുള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബാങ്കുകളിലെ കിട്ടാക്കടം വര്‍ധിക്കുന്നതുമൂലം ആര്‍ബിഐയുടെ നിരക്കുകുറയ്ക്കല്‍ യഥാര്‍ഥ തോതില്‍ രാജ്യത്ത് പ്രതിഫലിച്ചിട്ടുമില്ല.

ഇതേകാലയളവിലെ ചൈനയുടെ വളര്‍ച്ചയായ 6.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോഴുള്ള പ്രതീക്ഷകളാകാം മികച്ച വളര്‍ച്ചാ സാധ്യതയുള്ള സമ്പദ്ഘടനയായി വിലയിരുത്താനിടയാക്കിയത്.

Top