കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം കായികേതര പരിപാടികള്‍ക്ക് വിട്ടുകൊടുക്കാന്‍ ജിസിഡിഎ

ലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം കായികേതര പരിപാടികള്‍ക്ക് വിട്ടുകൊടുക്കാന്‍ ജിസിഡിഎ. കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്നാല്‍ നിലവിലെ തീരുമാനം സ്റ്റേഡിയന്‍ നശിക്കാന്‍ കാരണമാകും എന്നാണ് വിമര്‍ശനം.

2024 -25 വര്‍ഷത്തെ ബജറ്റിലാണ് നിര്‍ദേശം. ഫുട്ബോള്‍ ടര്‍ഫിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ പോളിയെത്തലിന്‍ ഉപയോഗിച്ച് യുവി സ്റ്റെബിലൈസേഷന്‍ ഉള്ള പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിക്കാനാണ് നീക്കം. സ്റ്റേഡിയം വാടകയ്ക്ക് നല്‍കുന്നതിലൂടെ വരുമാനവര്‍ദ്ധനവും ജെസിഡിഎ ലക്ഷ്യമിടുന്നു. എന്നാല്‍ സ്റ്റേഡിയം തകര്‍ക്കാനുള്ള തീരുമാനമാണ് ജിസിഡിഎയുടെതെന്ന് മുന്‍ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ പറഞ്ഞു.അവാര്‍ഡ് ഷോകള്‍, വലിയ പൊതുസമ്മേളനങ്ങള്‍, മ്യൂസിക് ഇവന്റുകള്‍ തുടങ്ങി വലിയ പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ട് നല്‍കാനാണ് വിശാല കൊച്ചി വികസന അധോരിറ്റിയുടെ തീരുമാനം.

Top