ആരുടേയും സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കില്ല; മറൈന്‍ഡ്രൈവ് വാക്ക്‌ വേ അടച്ചിടല്‍ താല്‍ക്കാലികമെന്ന് ജിസിഡിഎ

കൊച്ചി: മറൈന്‍ഡ്രൈവ് വാക്ക്‌ വേഅടച്ചിടല്‍ താല്‍ക്കാലികമെന്ന് ജിസിഡിഎ ചെയര്‍മാന്‍. ഒട്ടനവധി മാറ്റത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തിനായാണ് മറൈന്‍ഡ്രൈവ് അടച്ചിടുന്നതെന്നും ആരുടേയും സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

നിലവിലുള്ള നിയന്ത്രണങ്ങളില്‍ വിമര്‍ശനം ഉയരുന്നതായി അറിയാം. എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ഈ അടച്ചിടല്‍. ഒരു മാസം വിലയിരുത്തലിനായുള്ള സമയമാണ്. ഒക്ടോബര്‍ 25 ന് ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും.’ ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.

മറൈന്‍ഡ്രൈവ് വാക്ക്‌ വേയില്‍ നിലവിലുള്ള രീതിയില്‍ മുന്നോട്ട് പോകുന്നത് സാധ്യമല്ല. സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. രാജേന്ദ്ര മൈതാനത്ത ഒരുക്കുന്ന പെറ്റ് പാര്‍ക്കിന്റെ പേരില്‍ മൈതാനം വൃത്തിഹീനമാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കെ ചന്ദ്രപ്പിള്ള പറഞ്ഞു. ഒക്ടോബര്‍ മൂന്ന് മുതലാണ് പെറ്റ് പാര്‍ക്ക് ആരംഭിക്കുന്നത്.

Top