കൊച്ചിയില്‍ ഫുട്‌ബോളും ക്രിക്കറ്റും നടത്താമെന്ന് ജിസിഡിഎ ; എതിര്‍പ്പില്ലെന്ന് ബ്ലാസ്റ്റേഴ്‌സ്

kaloor-stadium

കൊച്ചി : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ വേദിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജിസിഡിഎ. വിദഗ്ധരുടെ അഭിപ്രായം തേടിയശേഷമായിരിക്കും അന്തിമതീരുമാനമെന്നും ജിസിഡിഎ അധ്യക്ഷന്‍ സി എന്‍ മോഹനന്‍ അറിയിച്ചു.

അതേസമയം പിച്ചിന് പ്രശ്‌നമൊന്നുമില്ലെന്നും കൊച്ചിയില്‍ ഫുട്‌ബോളും ക്രിക്കറ്റും നടത്താമെന്നും ജിസിഡിഎ അറിയിച്ചു. ക്രിക്കറ്റ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് യോഗത്തില്‍ പറഞ്ഞു. കെസിഎ, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളുമായി ജിസിഡിഎ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Top