വാറ്റിന് ബദല്‍ നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി കുവൈറ്റ്

vat

കുവൈറ്റ് : ജി.സി.സി രാജ്യങ്ങള്‍ നടപ്പാക്കുന്ന മൂല്യവര്‍ധിത നികുതി സമ്പ്രദായത്തിന് ബദലായി നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി കുവൈറ്റ്. വ്യക്തിഗത വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താതെ കോര്‍പറേറ്റ് ലാഭത്തിന് മാത്രം ഈടാക്കുന്നതിനാണ് ആലോചിക്കുന്നത്. വാറ്റ് നടപ്പാക്കുന്നതിന് ഇതുവരെ പാര്‍ലമെന്റിന്‍ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് സാധാരണക്കാരെ വലിയതോതില്‍ ബാധിക്കാത്ത ബദലിനെ കുറിച്ച് ആലോചന നടക്കുന്നത്.

മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ എം.പിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വിലക്കയറ്റത്തിന് ഇടയാക്കുന്ന നടപടിയാണ് ഇതെന്നും പൗരന്മാര്‍ക്ക് പ്രയാസത്തിനിടയാക്കുന്ന ഒരു നിര്‍ദേശവും അംഗീകരിക്കില്ലെന്നുമാണ് എം.പിമാര്‍ വാദിച്ചത്. സൗദി യു.എ.ഇ എന്നിവിടങ്ങളില്‍ 2018 ജനുവരി ഒന്നുമുതലാണ് മൂല്യവര്‍ധിത നികുതി നിലവിലെത്തിയത്.

Top