ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിച്ചു. ജമ്മുകശ്മീരിന്റെ ലഫ്റ്റന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് പിന്നാലെയാണ് നിയമനം. മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെയാണ് പുതിയ ഗവര്‍ണറായി നിയമിച്ചത്.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ അദ്യത്തെ ലഫ്റ്റനെന്റ് ഗവര്‍ണറാണ് മുര്‍മ്മു. 2019 ഒക്്‌ടോബര്‍ 19നാണ് അദ്ദേഹം ഗവര്‍ണറായി ചുമതലയേറ്റത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുര്‍മ്മു ഗുജറാത്ത് കാഡറിലായിരുന്നു.

ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ധനമന്ത്രാലയത്തിലെ എക്‌സപെന്റിച്ചര്‍ സെക്രട്ടറി ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top