ക്രിക്കറ്റ് ലോകകപ്പില്‍ കിരീട സാധ്യതയുള്ള ടീമിനെ തെരഞ്ഞെടുത്ത് ഗവാസ്‌കര്‍

മുംബൈ: ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ കിരീട സാധ്യതയുള്ള ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയോ പാകിസ്താനോ അല്ല ഗവാസ്‌കറിന്റെ ഫേവറിറ്റ് ടീം ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ടാണ്. അതിനുള്ള കാരണവും അദ്ദേഹം പറയുന്നത്.

ഇംഗ്ലീഷ് ടീമിന് പരിചയ സമ്പന്നരുടെ അതിഗംഭീര ബൗളിങ് നിരയുണ്ടെന്നും ബാറ്റ് കൊണ്ടും ബാള്‍ കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുന്ന രണ്ടോ മൂന്നോ ലോകോത്തര ആള്‍റൗണ്ടര്‍മാരുണ്ടെന്നും അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ആസ്‌ട്രേലിയക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. എന്നാല്‍ മുന്‍ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യക്കാണ് കൂടുതല്‍ സാധ്യത കാണുന്നത്. ഏഷ്യാ കപ്പിലെയും തുടര്‍ന്ന് ആസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലെയും പ്രകടനം അദ്ദേഹം എടുത്ത് പറയുന്നു.

Top