ആ താരത്തെ വരും ടെസ്റ്റുകളില്‍ കളിപ്പിക്കരുത്; പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. കളിക്കാവശ്യമായ രീതിയിലല്ല താരങ്ങളെ പരിഗണിച്ചതും തിരഞ്ഞെടുത്തതും എന്ന് ഗവാസ്‌കര്‍ പറഞ്ഞു.

കെ.എല്‍. രാഹുലിനെ അടുത്ത രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കണം. ഫോമിലേക്ക് തിരിച്ചെത്തുന്നത് കര്‍ണാടയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കട്ടെയെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. പൃഥ്വി ഷായ്ക്ക് പകരക്കാരനെ കണ്ടെത്തുന്നതിലും ഇന്ത്യ കാലതാമസം വരുത്തിയെന്നും ഗവാസ്‌കര്‍ പറഞ്ഞു. പൃഥ്വിക്ക് ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമാവുമെന്ന് അറിയാമായിരുന്നെങ്കില്‍ നേരത്തെ പകരക്കാരനെ കണ്ടെത്തണമായിരുന്നുവെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.

ഭുവനേശ്വര്‍ കുമാറിനെ എന്തിനാണ് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നതെന്നും ഗവാസ്‌കര്‍ ചോദിച്ചു. അടുത്തകാലത്ത് ഭുവനേശ്വര്‍ കൂടുതല്‍ ദീര്‍ഘസമയ മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നുള്ളതാണ്. എന്നാല്‍ അതൊരിക്കലും ന്യായമായ കാരണമല്ലായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഇതിനു മുമ്പ് എം.എസ് ധോണിക്കെതിരെയും ഗവാസ്‌കര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Top