സംവിധായികയാകുന്ന നായികയ്ക്ക് ആശംസകള്‍ നേരുന്നുവെന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ നായകനായെത്തിയ സെക്കണ്ട് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന ഗൗതമി നായര്‍ സംവിധാനരംഗത്തേക്ക് ചുവട് വെക്കുന്നു. വൃത്തം എന്നാണ് ഗൗതമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ട് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവരുടേതാണ് തിരക്കഥ. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍.അനൂപ് മേനോന്‍, സൈജു കുറുപ്പ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

2012ല്‍ ശ്രീനാഥാ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഷോ ആയിരുന്നു ഗൗതമിയുടെ അരങ്ങേറ്റ ചിത്രം. ഡയമണ്ട് നെക്ലേസ്, ചാപ്റ്റേഴ്സ്, കൂതറ, ക്യാംപസ് ഡയറി എന്നിവയാണ് ഗൗതമിയുടെ മറ്റ് ചിത്രങ്ങള്‍. ഡയമണ്ട് നെക്ലേസിലെ ഗൗതമിയുടെ വേഷം പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മോഹന്‍ ലാലിനെ നായകനാക്കി ശ്രീ നാഥ് സംവിധാനം ചെയ്ത കൂതറയിലെ വേഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം വിവാഹത്തോടെ ഇടവേളയെടുത്തു. സെക്കന്‍ഡ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രീനാഥ് രാജേന്ദ്രനായിരുന്നു ഗൗതമിയെ വിവാഹം ചെയ്തത്.

Top