ഗൗതമന്റെ രഥത്തിലെ ബാങ് ബാങ് സോങ്; റാപ് വേര്‍ഷനുമായി നീരജ് കൂടെ സയനോരയും

വാഗതനായ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന നീരജ് മാധവന്‍ ചിത്രം ഗൗതമന്റെ രഥത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ബാങ് ബാങ് സോങ് എന്ന പേരില്‍ പുറത്തിറക്കിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് മേനോനാണ്. പാട്ടിലെ റാപ് വേര്‍ഷന്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും നീരജ് തന്നെയാണ്.

വിനായക് ശശികുമാറിന്റെ മലയാളത്തിലുള്ള വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സയനോരയുമാണ്. ചിത്രത്തില്‍ പുണ്യ എലിസബത്ത് ആണ് നായിക.

ബേസില്‍ ജോസഫ്, രഞ്ജി പണിക്കര്‍, ദേവി അജിത്ത്, വത്സല, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കിച്ചാപ്പൂസ് എന്റെര്‍റ്റൈന്മെന്റ്സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തും.

Top