നീരജ് മാധവന്‍ നായകനായി എത്തുന്ന ചിത്രം ഗൗതമിന്റെ രഥത്തിലെ ട്രെയിലര്‍ കാണാം

നന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ഗൗതമിന്റെ രഥം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീരജ് മാധവനാണ് ചിത്രത്തില്‍ നായകനാവുന്നത്. നായികയായി എത്തുന്നത് പുണ്യ എലിസബത്താണ്.

രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു ശര്‍മയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Top