ഗൗതമനും രഥമായി നാനോ കാറും എത്തി; ‘ഗൗതമന്റെ രഥം’ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നീരജ് മാധവ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഗൗതമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീരജാണ്. എന്നാല്‍ ‘രഥ’മായി എത്തുക പോസ്റ്ററില്‍ കാണുന്ന നാനോ കാറുമാണ്.

‘രഥം’ തെളിച്ച് മുന്നേറുന്ന ഗൗതമനെയും കുടുംബത്തെയും കൂട്ടുകാരെയും ഉള്‍പ്പെടുത്തിയതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

പുണ്യ എലിസബത്ത് ബോസ് ആണ് നായിക. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോദ് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്‌ണേന്ദു, സാദ്ദിഖ് റഹിം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

https://www.facebook.com/ActorNeerajOfficial/videos/512638152793584/

ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ആനന്ദ് മേനോന്‍ ആണ്. നിര്‍മ്മാണം കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ ആണ്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോന്‍. ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Top