ഗൗതം വാസുദേവ് മേനോൻ വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’; പുതിയ പോസ്റ്റർ പുറത്ത്

വിക്രം നായകനാകുന്ന ചിത്രം ‘ധ്രുവ നച്ചത്തിരം’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ ചിത്രം പൂര്‍ത്തിയായിരിക്കുകയാണ്. വിക്രമിന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ല്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. അടുത്തിടെഏഴ് രാജ്യങ്ങളിലായിട്ടാണ് വിക്രം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. എന്തായാലും സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‍ണ, സലിം ബെയ്‍ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിര ചിത്രത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ‘ജോൺ എന്നാണ്’ കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

Top