ഗൗതം മേനോന്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു

രുണിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജോഷ്വാ ഇമൈ പോല്‍ കക്കാ. പ്രണയവും ആക്ഷനും കൂടിച്ചേര്‍ന്ന ചിത്രമാണ് ഇത്. പുതുമുഖം റാഹിയാണ് നായികയായെത്തുന്നത്. ചിത്രത്തിലെ നാന്‍ ഉന്‍ ജോഷ്വ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിഗ്നേഷ് ശിവന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്.

ജോഷ്വ എന്ന കഥാപാത്രത്തെയാണ് വരുണ്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ യുഎസില്‍ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ തിരക്കഥയില്‍ വ്യത്യാസങ്ങള്‍ വരുത്തുകയായിരുന്നു. ഇഷാരി ഗണേഷിന്റെ വേല്‍സ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top