‘മേജര്‍ സെല്‍വനാ’യി ഗൗതം മേനോൻ, ‘സീതാ രാമം’ ലുക്ക് പുറത്ത്

ദുൽഖർ നായകനാകുന്ന പുതിയ ചിത്രം ‘സീതാ രാമ’ത്തിലെ പുതിയ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഗൗതം വാസുദേവ് മേനോന്റെ ലുക്കാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തില്‍ ‘മേജര്‍ സെല്‍വൻ’ ആയിട്ടാണ് ഗൗതം വാസുദേവ് മേനോൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ വീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്സ് എന്നിവരാണ്.

Top