ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു

കോളിവുഡ് സൂപ്പര്‍ നായകന്‍ ചിയാന്‍ വിക്രമിന്റെ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം ചെന്നൈയിലെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരിക്കുന്നത്.

സ്‌കെച്ച്‌ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് വിക്രം ധ്രുവനച്ചത്തിരത്തില്‍ അഭിനയിക്കാനെത്തിയത്.

റോ ഏജന്റ് ആയി വിക്രം എത്തുന്ന ചിത്രത്തില്‍ പാര്‍ഥിപന്‍, സിമ്രാന്‍, ദിവ്യദര്‍ശിനി, വംശികൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Top