നിയമസഭാ തെരഞ്ഞെടുപ്പ്; കമല്‍ഹാസന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ഗൗതമി

ചെന്നൈ: കോയമ്പത്തൂര്‍ സൗത്തില്‍ നടന്‍ കമലഹാസന്‍ വിജയിക്കില്ലെന്ന് ഗൗതമി. ബിജെപിയുടെ പ്രചരണത്തിനായി കോയമ്പത്തൂര്‍ മണ്ഡലത്തില്‍ പോകുമെന്നും തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച ഉണ്ടാക്കുമെന്നും ഗൗതമി പറഞ്ഞു.

കോയമ്പത്തൂര്‍ സൗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വാനതി തന്നെ വിജയിക്കും. കോയമ്പത്തൂര്‍ സൗത്ത് സ്വദേശിനിയാണ് വാനതി. അവര്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഗൗതമി പറഞ്ഞു.

‘രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സുരക്ഷിതമായിരുന്നുവെന്ന് ഗൗതമി പറഞ്ഞു. കൊവിഡ് കാലത്ത് ഇന്ത്യയെ രണ്ടാംകിട രാഷ്ട്രമായാണ് എല്ലാവരും കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ലോകം കൊവിഡ് പിടിയിലമര്‍ന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യ ഏവരെയും പിന്നിലാക്കി മുന്നിട്ട് തന്നെ നില്‍ക്കുകയാണ്’- ഗൗതമി പറഞ്ഞു.

 

 

Top