ഗൗതം ഗംഭീറിന്റെ വീട്ടില്‍ നിന്ന് കാര്‍ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്‌

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹി ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയി. ഗൗതം ഗംഭീറിന്റെ പിതാവ് ദീപക് ഗംഭീറിന്റെ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ വീടിന് പുറത്ത് നിന്നാണ് കാര്‍ മോഷണം പൊയതെന്ന് പൊലീസ് പറഞ്ഞു.

വാഹനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ വസതിക്ക് മുന്നില്‍ നിര്‍ത്തിയതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാണാതായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ദീപകിന്റെ പരാതിയില്‍ രാജേന്ദ്ര നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഫോറന്‍സിക് സംഘം സ്ഥലത്തുനിന്ന് വിരലടയാളങ്ങളും കാല്‍പ്പാടുകളും ശേഖരിച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

Top