ഡെയര്‍ ഡെവിള്‍സിന്റെ നായകനായി ഗൗതം ഗംഭീര്‍ ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്‌

gautham gambir

ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നായകനായി ഗൗതം ഗംഭീറിനെ തിരഞ്ഞെടുത്തുവെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. 2018 ഐപിഎല്‍ ലേലത്തില്‍ 2.8 കോടി രൂപയ്ക്കാണ് ഗംഭീറിനെ ഡല്‍ഹി ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ആദ്യ മൂന്ന് സീസണുകളില്‍ ഡല്‍ഹിയ്ക്ക് വേണ്ടിയായിരുന്നു ഗംഭീര്‍ ബാറ്റു വീശിയത്.

2012ല്‍ 14 സീസണുകളില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ച ഗംഭീര്‍ തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് കാല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു.കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഏപ്രില്‍ 8നാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

Top