കൊഹ്‌ലി ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് ഓര്‍ക്കണം; ഗംഭീര്‍

ന്യൂഡല്‍ഹി: പെര്‍ത്ത് ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയതിന് പുറകേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. പെര്‍ത്തിലെ കൊഹ്‌ലിയുടെ രോക്ഷ പ്രകടനങ്ങളെയും പ്രവൃത്തികളെയുമാണ് ഗംഭീര്‍ വിമര്‍ശിച്ചത്. കൊഹ്‌ലി ഒരു രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് ഓര്‍ക്കണമെന്നും ഒരുപാട് പേര്‍ക്ക് മാതൃകയാണെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു.

ക്രമണോത്സുകതയും സ്ലെഡ്ജിങ്ങും നല്ലതാണ്. എന്നാല്‍ ക്രിക്കറ്റില്‍ നിയമങ്ങളുണ്ട്, അതിര്‍ത്തികളുണ്ട്. അതിനപ്പുറത്തേക്ക് കടക്കാതെ നോക്കേണ്ടത് ഏതൊരു താരത്തിന്റേയും കടമയാണ്. അതിന്റെ കാരണം ടീമിന്റെ നായകന്‍ എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഒരുപാട് പേരുടെ മാതൃകാതാരമാണ് കൊഹ്‌ലി. രാജ്യത്തിന്റെ അംബാസിഡര്‍ കൂടിയാണ്. അങ്ങനെയുള്ളൊരാള്‍ ഒരു പരിധിക്കപ്പുറം കടക്കുന്നത് ശരിയല്ല-ഗംഭീര്‍ പറഞ്ഞു.

ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലകനെ മാറ്റുകയെന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ് എന്നാല്‍ കൊഹ്‌ലി അക്കാര്യത്തില്‍ അതിരു വിട്ടു. അനില്‍ കുംബ്ലയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായംമാണ്. 15 പേര്‍ ഒരാള്‍ക്കക്കെതിരെ നിന്നാല്‍ തീര്‍ച്ചയായും അയാള്‍ക്ക് പോവാം. പക്ഷേ അവിടെ കൊഹ്‌ലി മാത്രമായിരുന്നു എതിര്. അതുക്കൊണ്ട് തന്നെ ഇത്തരം ഈഗോ ഒഴിവാക്കണം. ക്യാപ്റ്റന്‍ എന്നത് ഒരു രാജ്യത്തിന്റെ മൊത്തം പ്രതിനിധിയാണെന്നും ഗംഭീര്‍ പറഞ്ഞു.

Top