മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സീറ്റില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും

ന്യൂഡല്‍ഹി : മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സീറ്റില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.

പത്മശ്രീ പുരസ്‌കാര ജേതാവ് കൂടിയാണ് ഗംഭീര്‍. ഡല്‍ഹിയിലെ രാജേന്ദ്രനഗര്‍ സ്വദേശിയായ ഗംഭീര്‍ ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രംഗത്തെത്തിയിരുന്നു.

ആതിഷി മര്‍ലേനയാണ് ഈസ്റ്റ് ദില്ലിയിലെ ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. അരവിന്ദ് സിങ്ങ് ലവ്‌ലിയാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്.

Top