gautam gambhir , ipl ,

ഐപിഎല്‍ താര ലേലത്തില്‍ ടീമുകളെല്ലാം തന്നെ വന്‍ തുക മുടക്കി വമ്പന്‍ താരങ്ങളെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. ഷെയ്ന്‍ വാട്‌സണ്‍, യുവരാജ് സിംഗ്, പവന്‍ നേഗി തുടങ്ങിയവര്‍ക്ക് വേണ്ടിയെല്ലാം ലേലം മുറുകിയപ്പോഴും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് മാനേജ്‌മെന്റ് മൗനം പാലിച്ചു.

ഈ വര്‍ഷത്തെ ലേലത്തില്‍ വമ്പന്മാരെയൊന്നും രണ്ടു തവണ ചാമ്പ്യന്മാരായ നൈറ്റ് റൈഡേര്‍സ് വാങ്ങിയിട്ടില്ല. ഞങ്ങള്‍ക്ക് ചെറിയ കളിക്കാരുമായി തുടരുന്നതിലാണ് താല്പര്യമെന്നാണ് ഇതിനെക്കുറിച്ച് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് പറയാനുള്ളത്. ഇപ്പോഴുള്ള ടീം മികച്ച രീതിയിലാണ് പോകുന്നതെന്നും അതിനാല്‍ വലിയ മാറ്റങ്ങള്‍ തല്‍ക്കാലം ആവശ്യമില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍ കോളിന്‍ മുന്റോ, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോണ്‍ ഹാസ്റ്റിംഗ്‌സ്, ഇന്ത്യന്‍ സീമര്‍ ജയദേവ് ഉനാദ്കട്ട്, വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ പുതുമുഖമായ ആര്‍ സതീഷ് എന്നിവരെ മാത്രമാണ് താരതമ്യേന ചെറിയ തുക മുടക്കിക്കൊണ്ട് നൈറ്റ് റൈഡേര്‍സ് സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീം 2012,2014 വര്‍ഷങ്ങളില്‍ കിരീടം ചൂടിയിരുന്നു.

Top