വീട്ടിൽ ഒരാൾക്ക് കോവിഡ് ; ഗൗതം ഗംഭീർ ഐസൊലേഷനിൽ

ന്യൂഡൽഹി : വീട്ടുകാരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. താന്‍ ഐസൊലേഷനിലാണെന്നും കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ഗംഭീര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹിയില്‍ നവംബര്‍ അഞ്ചാം തീയതി 6700-ഓളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

 

Top