രാമക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി ​ഗൗതം ​ഗംഭീർ

ൽഹി : അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ​ഗൗതം ​ഗംഭീർ. എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രമെന്ന് ​ഗൗതം ​ഗംഭീർ പറഞ്ഞു. വർഷങ്ങൾ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ക്ഷേത്രം സമാധാനത്തിന്റേയും ഐക്യത്തിന്റേയും വഴിയൊരുക്കും.

ഇതിനായി താനും തന്റെ കുടുംബവും ഒരു കോടി രൂപ സംഭാവന നൽകുന്നതായും ​ഗൗതം ​ഗംഭീർ പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിം​ഗ് എന്നിവർ‌ സംഭാവന നൽകിയിരുന്നു. രാംനാഥ് കോവിന്ദ് 5 ലക്ഷം രൂപയും ദി​ഗ് വിജയ് സിം​ഗ് ഒരു ലക്ഷം രൂപയുമാണ് നൽകിയത്.

Top