പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയെ പിന്തുണച്ച്‌ ഗൗതം ഗംഭീര്‍

ഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച്‌ മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍.

പ്രവാചക നിന്ദ പ്രസ്താവനയ്‌ക്കെതിരെ നൂപുറിന് അന്താരാഷ്ട്ര തലത്തില്‍ വരെ പ്രതിഷേധമുയര്‍ന്നിരുന്നു. ലെറ്റ്‌ അസ്‌ടോളറേറ്റ്‌ ഇന്‍ഡോളറന്‍സ് എന്ന ഹാഷ്ടാഗിലാണ് ഗൗതം ഗംഭീര്‍ പിന്തുണയുമായെത്തിയത്.

വിവാദ പ്രസ്താവനയില്‍ ക്ഷമാപണം നടത്തിയിട്ടും ഒരു സ്ത്രീക്കെതിരേ രാജ്യത്തുടനീളം നടക്കുന്ന വധഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരേ മതേതര ലിബറലുകളുടെ നിശ്ശബ്ദത കാതടിപ്പിക്കുന്നതാണ് എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

നേരത്തേ ബിജെപി എംപി പ്രഗ്യ താക്കൂറും ബോളിവുഡ് നടി കങ്കണ റണാവത്തും നൂപുറിന് പിന്തുണയുമായെത്തിയിരുന്നു . ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെയാണ് നൂപുര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയത്. സംഭവം വിവാദമായതോടെ ബിജെപി ഇവരെ സസ്‌പെന്റ് ചെയ്തിരുന്നു.

Top