തൊപ്പി വെച്ചതിന് മുസ്ലീം യുവാവിനെ ആക്രമിച്ചു; പ്രതിഷേധവുമായി ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: തൊപ്പി വെച്ചതിന് ഗുരുഗ്രാമില്‍ മുസ്ലീം യുവാവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഗൗതം ഗംഭീര്‍ രംഗത്ത്.

കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മതനിരപേക്ഷ രാജ്യമാണ് നമ്മുടേതെന്നും സംഭവം വളരെ പരിതാപകരമാണെന്നും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ പരിതാപകരമാണ്. രാജ്യത്തിന് അടിസ്ഥാനം സഹിഷ്ണുതയും എല്ലാവരുടെയും വളര്‍ച്ചയുമാണ്. എല്ലാവര്‍ക്കുമൊപ്പം വികസനം എന്ന പ്രധാനമന്ത്രിയുടെ വാക്യത്തില്‍ നിന്നാണ് മതനിരപേക്ഷതയെക്കുറിച്ചുള്ള തന്റെ ചിന്തകളും ഉണ്ടായത്, ഗംഭീര്‍ വ്യക്തമാക്കി.

തലയില്‍ തൊപ്പി ധരിച്ചെന്ന് ആരോപിച്ച് ജക്കുംപുര എന്ന സ്ഥലത്ത് വെച്ച് പള്ളിയില്‍ നിന്നും തിരികെ വരികയായിരുന്ന മുസ്ലീം യുവാവ് മുഹമ്മദ് ബര്‍ക്കത്തിനെ ഒരു സംഘം ആക്രമിച്ചിരുന്നു.

Top