gautam gambhir against India vs Pakistan bilateral cricket ties

ഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ നടത്തുന്ന തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതു വരെ പാകിസ്താനുമായി യാതൊരു ബന്ധവും ഇന്ത്യ പുലര്‍ത്തരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.

അതിര്‍ത്തിയിലെ വെടിവെയ്പ്പില്‍ കുടുംബാംഗങ്ങളെ നഷ്ടമായവരുടെ വികാരം കണക്കിലെടുക്കണം. അതുപോലെ ക്രിക്കറ്റിനെയും ബോളിവുഡിനെയും രാഷ്ട്രീയവുമായി താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളുടെ വികാരം അവരുടെ കുടുംബത്തോട് ചോദിച്ചാല്‍ അറിയാമെന്നും നമ്മുടെ സുരക്ഷിതത്വം ഉറപ്പാകും വരെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top