ഭണ്ഡാരിയെ ആക്രമിച്ച സംഭവം: താരത്തിന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് അസോസ്സിയേഷന്‍ സെലക്ഷന്‍ ചെയര്‍മാന്‍ അമിത് ഭണ്ഡാരിയെ ആക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗൗതം ഗംഭീര്‍.

തിരിച്ചറിയാത്ത 15 പേര്‍ വരുന്ന സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍ ഉണ്ടായിരുന്നത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച താരത്തിന് ആജീവനാന്ത വിലക്ക് നല്‍കണമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.താന്‍ വ്യക്തിപരമായി ഇതിനെതിരെ നടപടി ഉറപ്പാക്കുമെന്ന് ഗംഭീര്‍ പറഞ്ഞു.

Top