ഗൗതം അദാനി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി

മുംബൈ∙ വ്യവസായി ഗൗതം അദാനി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച പവാറിന്റെ മുംബൈയിലെ വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെ പിന്തുണച്ച് ശരദ് പവാർ രംഗത്തെത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാൾ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്നു പറഞ്ഞ് പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച പവാർ, അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുതെന്നും ഓർമിപ്പിച്ചിരുന്നു. എന്നാൽ ജെപിസി അന്വേഷണത്തെ എതിർക്കില്ലെന്ന് പവാർ പിന്നീട് വ്യക്തമാക്കി. ഇതിനുശേഷാണ് ഇപ്പോൾ അദാനി– പവാർ കൂടിക്കാഴ്ച.

Top