രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്ക് തകർച്ച

മുംബൈ: രണ്ട് ദിവസം നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് വീണു. അദാനി ഗ്രൂപ്പ് ഓഹരികളെ സംശയ നിഴലിൽ നിർത്തിക്കൊണ്ട് അമേരിക്കൻ സാമ്പത്തിക ഉപദേശക സ്ഥാപനമായ MSCI രംഗത്ത് വന്നതാണ് വിപണയിൽ തിരിച്ചടിച്ചത്. ഓഹരി ഈടായി നൽകി എടുത്ത വായ്പകൾ നേരത്തെ തിരിച്ചടച്ചത് ബാങ്കുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന റിപ്പോർട്ടുകളും ഇന്ന് പുറത്ത് വന്നു.

രണ്ട് ദിവസം കണ്ടത് താത്കാലിക ആശ്വാസം മാത്രം അദാനിയുടെ ഓഹരികൾ വീണ്ടും താഴേക്ക്. ആദാനിയുടെ ചില ഓഹരികളെ നിയന്ത്രിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് അമേരിക്കൻ ധനകാര്യ ഉപദേശക സ്ഥാപനമായ MSCI നൽകിയതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. അദാനിയിലെ നിക്ഷേകരെക്കുറിച്ചും MSCI സംശയം പ്രകടിപ്പിക്കുന്നു. വിദേശ കമ്പനികളുപയോഗിച്ച് ഓഹരി വിലയിൽ അദാനി തിരിമറി നടത്തിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ നിരീക്ഷണമെന്ന് ഹിൻഡൻബർഗ് റിസർച്ച് സ്ഥാപകൻ നേതൻ ആൻഡേഴ്സൻ ട്വീറ്റ് ചെയ്തു.

Top