ഗൗരിയുടെ മരണം: സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാര്‍ തിരിച്ചെത്തിയപ്പോള്‍ വന്‍ സ്വീകരണം

കൊല്ലം: കൊല്ലം ട്രിനിറ്റി സ്‌കൂളില്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാരെ സ്‌കൂള്‍ മാനേജ്‌മെന്റ് തിരിച്ചെടുത്തു. തിരിച്ചെത്തിയ അധ്യാപികമാര്‍ക്കായി ആവേശകരമായ വരവേല്‍പ്പാണ് മാനേജ്‌മെന്റ് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗൗരി നേഘ എന്ന വിദ്യാര്‍ഥിനി അധ്യാപികമാരുടെ കഠിനമായ മാനസികപീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തിരിച്ചെത്തിയ അധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷമാക്കിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

സംഭവം വിവാദമായതോടെ വിദ്യാര്‍ഥി യുവജന പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണവിധേയരായ അധ്യാപികമാരെ സസ്പന്റ് ചെയ്യുകയായിരുന്നു. കേസില്‍ സഭ നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് ഇതു വരെയും കൈമാറിയിട്ടുമില്ല.

Top