ഗൗരി ലങ്കേഷ് വധക്കേസ്: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ബംഗളൂരു: മാദ്ധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹിന്ദു യുവസേന പ്രവര്‍ത്തകനായ കെ.ടി നവീന്‍ കുമാറാണ് അറസ്റ്റിലായത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇത് ആദ്യമായാണ് ഒരു അറസ്റ്റ് രേഖപ്പെടുത്തുന്നത്. 2017 സെപ്തംബര്‍ അഞ്ചിന് ബംഗളൂരുവിലെ സ്വന്തം വസതിക്ക് മുന്നില്‍ വച്ച്‌ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെടുന്നത്,

Top