ഗൗരി ലങ്കേഷ് വധം:അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

gauri lankesh

മുംബൈ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെ.ടി നവീന്‍ കുമാറാണ് കേസിലെ മുഖ്യപ്രതി. 131 പേരുടെ മൊഴികളും ഫോറന്‍സിക് വിദഗ്ദരുടെ മൊഴികളും കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദു ജാഗരണ്‍ സമിതി പ്രവര്‍ത്തകന്‍ അമോല്‍ കാലെ, ഗോവയിലെ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ അമിത് ദെഗ്‌വേകര്‍, കര്‍ണാടകയിലെ വിജയാപുര സ്വദേശി മനോഹര്‍ എഡാവെ മംഗലാപുരത്തെ ഹിന്ദു ജാഗരണ്‍ സമിതിക്കാരന്‍ സുജീത് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഈ നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയ അന്വേഷണസംഘം ഇവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. നവീന്‍ കുമാറുമായി ബന്ധമുള്ളവരാണ് ഇവര്‍.

Top