വധഭീഷണി; ഗോവ എഴുത്തുകാരന്‍ ദാമോധര്‍ മൗസോയ്ക്കു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

writer

പനാജി: ഗൗരി ലങ്കേഷിന്റെ കൊലയാളികളില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് ഗോവ എഴുത്തുകാരന്‍ ദാമോധര്‍ മൗസോയ്ക്കു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

വെള്ളിയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ഇത് സംബന്ധിച്ച കാര്യം അറിയിച്ചത്. സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവായ മൗസോയ്ക്കു ഈ ആഴ്ച മുതലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. സുരക്ഷ ഒരുക്കുന്നത് മൗസോ ആദ്യം നിരസിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സ്വീകരിക്കുകയായിരുന്നു. കൊങ്കണി ഭാഷയില്‍ എഴുതുന്ന മൗസോയ്ക്കു 1983ല്‍ കര്‍മലിന്‍ എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

Top