കിങ് ഖാന്റെ മകളും ഹോളിവുഡിലേക്ക്; ഫോട്ടോസ് പങ്കുവെച്ച് ഗൗരി ഖാന്‍

ഹോളിവുഡില്‍ ഇപ്പോള്‍ താരങ്ങളുടെ മക്കളുടെ അരങ്ങേറ്റ സമയമാണ്. ജാന്‍വി കപൂറും സാറ അലിഖാനും സിനിമയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. ഇവര്‍ക്ക് പുറമേ കിങ് ഖാന്‍ ഷാരൂഖിന്റെ മകള്‍ സുഹാനയും ഹോളിവുഡിലേക്ക് ചുവടുവെയ്ക്കാന്‍ തായാറാകുകയാണ്. വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ട് സുഹാനയുടെ ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്.

വോഗ് മാഗസിന്റെ പുതിയ കവര്‍ ഗേളിനു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടാണ് ട്വീറ്ററില്‍ വൈറലായത്. സുഹാന കവര്‍ ഗേളായ മാഗസിന്‍ പുറത്തിറക്കിയത് ഷാരൂഖ് ഖാനായിരുന്നു. അമ്മ ഗൗരി ഖാനാണ് സുഹാനയുടെ ഫോട്ടോസ് ട്വീറ്ററില്‍ പങ്കു വെച്ചത്. കൂടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും ഗൗരി ഷെയര്‍ ചെയ്തിട്ടുണ്ട്.

‘നല്ല അഭിനേതാവാനാണ് സുഹാനയുടെ ശ്രമം,അവള്‍ക്ക് അഭിനയിക്കാന്‍ അറിയാം.അഭിനയം എന്തന്ന് മനസ്സിലാക്കിയതിനു ശേഷമാണ് ഞാന്‍ അവളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തന്നത് ‘ എന്ന് ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് ഷാരൂഖ് ഖാന്‍ പറഞ്ഞു.

suhana3

‘നല്ലൊരു അഭിനേതാവാനാണ് ഞാന്‍ ആഗ്രഹിച്ചതെന്ന് ‘ സുഹാനയും പറഞ്ഞു.ലണ്ടനില്‍ പഠിക്കുന്ന സുഹാന പഠന ശേഷം സിനിമ അഭിനയത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top