മണിപ്പൂര്‍ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെയാണെന്ന് ഗൗരവ് ഗോഗോയി

ദില്ലി: മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് മണിപ്പുര്‍ വിഷയത്തില്‍ ‘ഇന്ത്യ’ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി. മണിപ്പൂരിനായാണ് ഇന്ത്യ മുന്നണി അവിശ്വാസം കൊണ്ടുവന്നത്. പാര്‍ലമെന്റ് മണിപ്പൂരിലെ ജനങ്ങളുടെ വേദനക്ക് ഒപ്പം നില്‍ക്കണം. എന്ത് കൊണ്ട് കലാപം നടക്കുന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയില്ല. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ടില്ല എന്ന് ഗൗരവ് തന്റെ പ്രസംഗത്തില്‍ ചോദിച്ചു. രണ്ട് വിഭാഗങ്ങള്‍ ഇതു പോലെ ഏറ്റുമുട്ടുന്നത് മുന്‍പ് കണ്ടിട്ടില്ല. അദാനി, ചൈന വിഷയത്തിലൊക്കെ മൗനത്തിലായിരുന്ന മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നത്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതുകൊണ്ടാണ് മോദി പാര്‍ലമെന്റിന് പുറത്ത് സംസാരിക്കാന്‍ തയ്യാറായത് എന്നും ഗൗരവ് പറഞ്ഞു.

എന്നാല്‍ ബി ജെ പി അംഗങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ പരിഹാസത്തോടെയാണ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി സംസാരിക്കുമെന്നായിരുന്നു ആദ്യം കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കിയ സൂചന. പക്ഷേ ഗൗരവ് ഗോഗോയി തന്നെ അദ്യം അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കാന്‍ തീരുമാനിച്ചു. എന്ത് കൊണ്ടാണ് അദ്യം ഗൗരവ് ഗോഗോയി സംസാരിക്കുന്നത് രാഹുല്‍ ഗാന്ധി സംസാരിക്കുമെന്നാണല്ലോ ലോക്‌സഭ സെക്രട്ടറിയേറ്റില്‍ കൊടുത്ത കത്തില്‍ ഉണ്ടായിരുന്നതെന്ന് നിഷികാന്ത് ദൂബെ പ്രതിപക്ഷത്തെ പരിഹസിച്ച് ചോദിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുമെന്നാണ് സൂചന.

Top