ട്രെയിന്‍ ഇടിച്ച് പശു ചത്തു; പ്രകോപിതരായ ഗോരക്ഷകര്‍ ലോക്കോ പൈലറ്റിനെ അധിക്ഷേപിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്‌സാനയില്‍ ട്രെയിന്‍ ഇടിച്ച് പശു ചത്തതില്‍ പ്രകോപിതരായ ഗോരക്ഷകര്‍ ലോക്കോ പൈലറ്റിനെ അപമാനിച്ചു. ശനിയാഴ്ച ട്രാക്കിലേക്ക് ഓടിക്കയറിയ പശുവിനെ ഗ്വാളിയര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ഇടിച്ചത്.

എന്നാല്‍ ലോക്കോ പൈലറ്റ് മനപ്പൂര്‍വ്വമാണ് പശുവിനെ ഇടിച്ചതെന്ന് ആരോപിച്ച് ഒരു സംഘം യാത്രക്കാര്‍ പൈലറ്റിനെ ഉപദ്രവിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് ജി.എ ഝാല എന്നയാളെയാണ് ഗോരക്ഷകര്‍ ഉപദ്രവിച്ചത്.

50ഓളം ഗോരക്ഷകര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൈലറ്റിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് മറ്റ് സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴും അധിക്ഷേപം തുടര്‍ന്നു. എന്നാല്‍ തനിക്കെതിരെ ഭീക്ഷണിയുണ്ടെന്ന് പരാതി നല്‍കിയ പൈലറ്റിനെ ഗുജറാത്ത് റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചത്ത പശുവിനെ ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെയും ഗോരക്ഷകര്‍ ഭീഷണി മുഴക്കിയതായി പൊലീസ് അറിയിച്ചു.

Top