ഗാസിയാബാദില്‍ വെടിവെയ്പ്പ് ; ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

ലഖ്‌നൗ: ഗാസിയാബാദില്‍ അജ്ഞാതരുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ലോണി മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. കവര്‍ച്ച ശ്രമത്തിനിടെയാണ് കൊല നടന്നിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

വസ്ത്ര വ്യാപാരിയായ റിഹാസുദ്ദീന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ റിഹാസുദ്ദീനും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Top