പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമ്പായിയെ ചികിത്സിക്കുന്നത്.

മലയാള ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേര്‍ന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസല്‍ ഗാന ആല്‍ബമായിരുന്നു ‘അകലെ മൗനം പോലെ’.

Top