മലപ്പുറത്ത് പാചക വാതക ടാങ്കര്‍ മറിഞ്ഞു, പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചു

road accident

മലപ്പുറം: കൊച്ചിയിലേക്ക് പാചക വാതകം കയറ്റി വന്ന ടാങ്കര്‍ ലോറി മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ മറിഞ്ഞു.

ടാങ്കറില്‍ നിന്നും പാചക വാതകം ചോരുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നെത്തിയ വിദഗ്ധ സംഘം സ്ഥലത്തെത്തി ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ഹൈവേയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Top