കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു

accident

കണ്ണൂര്‍: കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുന്നിലാണ് അപകടം സംഭവിച്ചത്.

എന്നാല്‍, വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ലോറി ഡിവൈഡറില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2012ല്‍ കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിത്തമുണ്ടായിരുന്നു.

Top