ഗ്യാസ് സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാം

ന്യൂഡല്‍ഹി: ഇനി മുതല്‍ എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് നിറക്കാം. ഇത്തരമൊരു പുതിയ ആശയവുമായി വന്നിരിക്കുകയാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം.

നിലവില്‍ സംവിധാനത്തില്‍ തിരഞ്ഞെടുത്ത ഡീലര്‍മാരില്‍ നിന്നു മാത്രമാണ് എല്‍ പി ജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇത് സിലിണ്ടറുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റീഫില്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പുതിയ പദ്ധതിയിലൂടെ ഇത് പരിഹരിക്കാനാണ് കേന്ദ്ര മന്ത്രാലയം ശ്രമിക്കുന്നത്. .

എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് റീഫില്‍ ചെയ്യാനുള്ള സൗകര്യവുമാണ് കേന്ദ്രം മുന്നോട്ട് വക്കുന്നത്. കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാവുന്ന പദ്ധതിയുമായാണിത്. ആദ്യ ഘട്ടത്തില്‍ ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നീ അഞ്ച് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുക.

Top