വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്.

കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. ഡൽഹിയിൽ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. കൊൽക്കത്തയിൽ 2322, മുംബൈയിൽ 2171. 50, ചെന്നൈയിൽ 2373 എന്നിങ്ങനെയാണ് പുതുക്കിയ വില. അതേസമയം വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Top