തൃശൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, ഗൃഹനാഥന് പരിക്ക്

തൃശൂര്‍: കൈപ്പറമ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കൈപ്പറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് തീപിടുത്തം.

ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. വീട്ടുടമ വിജയനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ഓടിട്ട വീടായതിനാല്‍ കഴുക്കോലിലേക്ക് തീപടരുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. അപകട സമയത്ത് അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. മേല്‍ക്കൂര തകര്‍ന്ന് വീണാണ് വിജയന് പരിക്കേറ്റത്.

Top