കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു വീടുകള്‍ തകര്‍ന്നു

fire

കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു വീടുകള്‍ തകര്‍ന്നു. കൊല്ലം പോളയത്തോട് അമൃതകുളം കോളനിയില്‍ രാത്രി ഒമ്പതോടെയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.

എന്നാല്‍, തകര്‍ന്ന വീടുകള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടക്കുകയാണ്.

Top