ഗുജറാത്തില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരുക്ക്

Balochistan

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍
നാലു പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റിലാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിരവധി കുട്ടികളും മുതിര്‍ന്നവരും മാര്‍ക്കറ്റിലൂടെ നടന്നു നീങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ബലൂണ്‍ കച്ചവടക്കാരന്റെ കൈയിലിരുന്ന ബലൂണുകള്‍ പൊട്ടിത്തെറിച്ച് തീയുണ്ടാകുകയായിരുന്നു.

Top