രണ്ടു വര്‍ഷത്തെ കരാറില്‍ ഗ്രേ സ്റ്റീഡിനെ ന്യൂസിലാന്റ് കോച്ചായി നിയമിച്ചു

മുന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഗ്രേ സ്റ്റീഡിനെ ന്യൂസിലാന്റ് കോച്ചായി നിയമിച്ചു. രണ്ട് വര്‍ഷത്തെ കരാറിലാണ് നിയമിച്ചിരിക്കുന്നത്. ടീം കോച്ചായിരുന്ന മൈക്ക് ഹെസന്‍ ജൂണില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സ്റ്റീഡിനെ കോച്ചായി നിയമിച്ചതെന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

സെപ്തംബര്‍ ഒന്നു മുതല്‍ ഗ്രേ ജോലിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ അവസാനം യു എ ഇ യില്‍ നടക്കുന്ന മത്സരങ്ങളിലാവും ആദ്യ കോച്ചിന്റെ പരിശീലനത്തിലുള്ള ടീം കളിക്കളത്തിലിറങ്ങുക.

Top